റാ്ങ്കിങ്ങില്‍ ചേതേശ്വര്‍ പുജാരയ്ക്കു മുന്നേറ്റം

single-img
7 January 2014

Poojaraഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ചെതേശ്വര്‍ പുജരയ്ക്കു മുന്നേറ്റം. ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ രണ്ടു സ്ഥാനം മുന്നോട്ടു കയറിയ ഇന്ത്യയുടെ മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ അഞ്ചാം സ്ഥാനത്തെത്തി. എന്നാല്‍, വിരാട് കോഹ്‌ലി ഒരു സ്ഥാനം താഴോട്ടു പതിച്ച് പതിനൊന്നിലെത്തി. അഞ്ചാം സ്ഥാനത്തുള്ള പുജാരയ്ക്ക് കരിയറിലെ ഏറ്റവും മികച്ച 851 പോയിന്റാണുള്ളത്.

ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്യേഴ്‌സ് (912) ഒന്നാം സ്ഥാനത്തും വെസ്റ്റിന്‍ഡീസിന്റെ ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍ (876) രണ്ടാമതും ന്യൂസിലന്‍ഡിന്റെ റോസ് ടെയ്‌ലര്‍ (871) മൂന്നാമതുമാണ്. ഹഷിം അംല(868) നാലാം സ്ഥാനത്താണ്. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ രവിചന്ദ്ര അശ്വിന്‍ ഒന്നാം സ്ഥാനത്തു തുടരുന്നു. ബൗളര്‍മാരില്‍ വെറോണ്‍ ഫിലാന്‍ഡര്‍ ഒന്നാം സ്ഥാനത്തുണ്ട്. രണ്ടാം സ്ഥാനം ഡെയ്ല്‍ സ്‌റ്റെയിനാണ്.