ഹരിത എംഎല്‍എമാരെ നിലയ്ക്കുനിര്‍ത്തണമെന്ന് യൂത്ത്ഫ്രണ്ട്-എം

single-img
7 January 2014

pc-george-son-shaun-georgeസംസ്ഥാന താത്പര്യത്തിന് എതിരായി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിലപാട് സ്വീകരിക്കുന്ന കപട ഹരിത എംഎല്‍എമാരെ കെപിസിസി നിലയ്ക്കുനിര്‍ത്തണമെന്ന് യൂത്തഫ്രണ്ട്-എം സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ.ഷോണ്‍ ജോര്‍ജ്. കോണ്‍ഗ്രസ് നേതൃത്വംകൊടുക്കുന്ന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി നേരിട്ടു കണെ്ടത്തിയ യാഥാര്‍ഥ്യങ്ങള്‍ തള്ളിക്കളയണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നതിനു പിന്നില്‍ എന്തു താത്പര്യമാണുള്ളതെന്ന് പരിശോധിക്കണം. നെല്ലിയാമ്പതി മുതല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വരെയുള്ള ഇവരുടെ കര്‍ഷകവിരുദ്ധ നിലപാടിന്മേലുള്ള കെപിസിസിയുടെ നിലപാട് വ്യക്തമാക്കണമെന്നും യൂത്ത്ഫ്രണ്ട് ആവശ്യപ്പെട്ടു.