കാഷ്മീരില്‍ ഹിത പരിശോധന സംബന്ധിച്ച പ്രശാന്ത് ഭൂഷന്റെ അഭിപ്രായം തള്ളി കേജരിവാള്‍

single-img
7 January 2014

Kejariwalആഭ്യന്തര വെല്ലുവിളികള്‍ നേരിടുന്നതിന് ജമ്മു കാഷ്മീരില്‍ സൈന്യത്തെ നിയോഗിക്കണമോയെന്ന കാര്യത്തില്‍ ഹിതപരിശോധന വേണമെന്ന പ്രശാന്ത് ഭൂഷന്റെ അഭിപ്രായം തള്ളി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ രംഗത്ത്. കാഷ്മീരില്‍ സൈന്യത്തെ നിയോഗിക്കുന്നത് ആഭ്യന്തര പ്രശ്‌നമാണെന്നും അവിടെ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ഹിതപരിശോധന നടത്താനില്ലെന്നും കേജ്‌രിവാള്‍ പറഞ്ഞു.