ക്ഷണിച്ചത് തോമസ് ഐസക്കെന്നു ഗൗരിയമ്മ; ഗൗരിയമ്മയുടേത് വിസ്മയകരമായ വെളിപ്പെടുത്തലെന്ന് തോമസ് ഐസക്ക്

single-img
7 January 2014

K.R.Gouri_Amma2006 -ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി സിപിഎം തന്നെ ക്ഷണിച്ചിരുന്നെന്ന ഗൗരിയമ്മയുടെ വെളിപ്പെടുത്തല്‍ വിവാദമായ പശ്ചാത്തലത്തില്‍ തന്നെ ക്ഷണിച്ചത് ഡോ.തോമസ് ഐസക്ക് ആണന്നു ഗൗരിയമ്മപറഞ്ഞു. ഇടതു മുന്നണി ഇത്തരത്തില്‍ ഗൗരിയമ്മയെ ക്ഷണിക്കാന്‍ ആരേയും ചമുതലപ്പെടുത്തിയിട്ടില്ലെന്നും ഇത്തരം ഒരു ക്ഷണം ഉണ്ടായിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനു മറിപടിയായാണ് ഗൗരിയമ്മ, തന്നെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചത് തോമസ് ഐസക്കാണെന്നു വെളിപ്പെടുത്തിയത്.

തനിക്കൊപ്പമുള്ള മറ്റു നേതാക്കളെ ക്ഷണിക്കാതെ തന്നെ മാത്രമാണ് ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചത്. ഈ സാഹചര്യത്തിലാണ് ക്ഷണം നിരസിച്ചതെന്നും ഗൗരിയമ്മ പറഞ്ഞു.

അതേസമയം, ഗൗരിയമ്മയുടെ വെളിപ്പെടുത്തലിനെ വിസ്മയകരം എന്നാണ് ഡോ.തോമസ് ഐസക്ക് വിശേഷിപ്പിച്ചത്. ആലപ്പുഴയില്‍ നിന്നുള്ള എംഎല്‍എ എന്ന നിലയില്‍ ജെഎസ്എസ് നേതാക്കളുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഗൗരിയമ്മയെ ക്ഷണിച്ചുകൊണ്ടുള്ള ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.