ലൈംഗികാരോപണം: ജസ്റ്റീസ് ഗാംഗുലി രാജിവച്ചു

single-img
7 January 2014

Justice-Gangulyപീഡനക്കേസില്‍ കുറ്റാരോപിതനായ സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റീസ് എ.കെ. ഗാംഗുലി പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷസ്ഥാനം രാജിവച്ചു. ജസ്റ്റീസ് ഗാംഗുലിയെ തത്സ്ഥാനത്തുനിന്നു നീക്കണമെന്നുള്ള കേന്ദ്രസര്‍ക്കാരിന്റെ ശിപാര്‍ശയില്‍ രാഷ്ട്രപതി നടപടിയെടുക്കാനിരിക്കേയാണു രാജി.

ഇന്റേണ്‍ഷിപ്പ് ജോലികള്‍ക്കിടെ ഹോട്ടലിലേക്കു വിളിച്ചുവരുത്തി ജഡ്ജി തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ഒരു യുവ അഭിഭാഷകയാണ് ആരോപണം ഉന്നയിച്ചത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ സുപ്രീംകോ ടതിയിലെ മുതിര്‍ന്ന ജഡ്ജിമാരുടെ മൂന്നംഗ സമിതി ആരോപണം സ ത്യമാണെന്നു കണെ്ടത്തിയിരുന്നു.