ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍; മലയാളിക്ക് രണ്ട് ആഡംബര കാറുകളും 16 ലക്ഷവും

single-img
7 January 2014

fasalദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന മെഗാ നറുക്കെടുപ്പിലാണ് ഫസലിന് ഭാഗ്യവര്‍ഷം. രണ്ട് ആഡംബര കാറുകളും 1 ലക്ഷം ദിര്‍ഹവുമാണ് ഫസലുദ്ദീന്‍ എന്ന തയ്യല്‍ക്കാരനെ തേടിയെത്തിയത്. ഇന്‍ഫിനിറ്റി മെഗാ നറുക്കെടുപ്പിലാണ് ഫസലിനെ ഭാഗ്യം തുണച്ചത്.

തനിക്ക് മൂന്നു ദിവസം മുന്‍പു ജനിച്ച കുഞ്ഞാണ് തനിക്ക് ഭാഗ്യം കൊണ്ടു വന്നതെന്നാണ് സഫല്‍ പറയുന്നത്. ഇന്‍ഫിനിറ്റിയുടെ മുന്തിയ മോഡലുകളായ ക്യുഎക്‌സ് 60, ജി 25 എന്നീ കാറുകളാണ് ഫസലിനു ലഭിച്ചത്. കൂടാതെ 1 ലക്ഷം ദിര്‍ഹവും (16.9 ലക്ഷം) ലഭിക്കും.

കഷ്ടപ്പെടുന്ന സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി പണം ചെലവിടാനാണ് ഫസല്‍ ആഗ്രഹിക്കുന്നത്. കൂട്ടത്തില്‍ ഒരു ചെറിയ വീടെന്ന സവപ്‌നവും ഫസലിന്റെയുള്ളിലുണ്ട്.