ഗ്രന്ഥം“ശാസ്ത്രപൂജാ രഹസ്യം” രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു.

single-img
7 January 2014

book releaseപത്തനംതിട്ട:- പരിപാവനവും പവിത്രവുമായ ശബരിമല പുണ്യക്ഷേത്രവുമായി ബന്ധപ്പെട്ട പൂജാതി കര്‍മ്മങ്ങളുടെ യഥാര്‍ത്ഥ ചിത്രം എല്ലാ ഭക്തജനങ്ങള്‍ക്കും മനസ്സിലാകുന്ന തരത്തില്‍ ശാസ്ത്രവിധിയനുസരിച്ച് രചിച്ച ഗ്രന്ഥമാണ്‍ ശാസ്ത്രപൂജാരഹസ്യം. സംസ്ഥാന ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഈ ഗ്രന്ഥം 5.01.2014 ഞാറാഴ്ച ഔപചാരികമായി പ്രകാശനം ചെയ്തു. ഈ ഗ്രന്ഥം രചിച്ചതില്‍ ബ്രാഹ്മണ്യത്തുമഠം ലാല്‍ പ്രസാദ് ഭട്ടതിരിയുടെ അശ്രാന്തപരിശ്രമവും പഠനവും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ചില പുരോഹിതന്മാര്‍ തങ്ങള്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ മാഹാത്മ്യവും പരിശുദ്ധിയും മനസിലാക്കിയല്ല കര്‍മ്മങ്ങള്‍ ചെയ്യുന്നതെന്നും, അത്തരത്തിലുള്ളവര്‍ക്കും ഭക്തജനങ്ങള്‍ക്കും ഈ ഗ്രന്ഥം ഉപകരിക്കുമെന്ന് പത്രസമ്മേളനത്തില്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എം ലാല്‍ പ്രസാദ് ഭട്ടതിരി, കോന്നിയൂര്‍ പി.കെ, അജിമോന്‍, എം.എസ് ബിജു എന്നിവര്‍ വെക്തമാക്കി.