സര്‍ക്കാര്‍ ലാവ്‌ലിന്‍ കേസില്‍ അപ്പീല്‍ നല്‍കണമെന്നു യൂത്ത് കോണ്‍ഗ്രസ്

single-img
7 January 2014

Deenസര്‍ക്കാര്‍ ലാവ്‌ലിന്‍ കേസില്‍ അപ്പീല്‍ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള യുവകേരള യാത്രയുടെ ഇടുക്കി ലോകസഭാ മണ്ഡലത്തിലെ പര്യടനം പൂര്‍ത്തിയാക്കിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.ആര്‍. ഗൗരിയമ്മ യുഡിഎഫ് വിട്ടുപോകുന്നതിനു താത്പര്യം പ്രകടിപ്പിച്ചെങ്കില്‍ അവരെ പോകാന്‍ അനുവദിക്കണം. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന തരത്തില്‍ ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത മുസ്‌ലിംലീഗ് നേതാവ് സമദാനിയെപ്പോലുള്ളവരെ നിലയ്ക്കുനിര്‍ത്തണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.