കോടതിയില്‍ കെളോണിയല്‍ അടിമസൂചക പദങ്ങള്‍ നിര്‍ബന്ധമില്ലെന്നു സുപ്രീംകോടതി

single-img
7 January 2014

gavel judge courtജഡ്ജിമാരെ അഭിസംബോധന ചെയ്യുമ്പോള്‍ കോടതികളില്‍ ആദരസൂചകമായി ഉപയോഗിക്കുന്ന യുവര്‍ ഓണര്‍, മൈ ലോര്‍ഡ്, ലോര്‍ഡ്ഷിപ്പ് തുടങ്ങിയ പദങ്ങള്‍ നിര്‍ബന്ധമുള്ളതല്ലെന്നു സുപ്രീംകോടതി. ഇത് ആരും നിര്‍ബന്ധമാക്കിയിട്ടില്ലെന്നും സര്‍ എന്നോ ഓണര്‍ എന്നോ വിളിക്കുന്നതുകൊണ്ട് പ്രശ്‌നമൊന്നുമില്ലെന്നും ജസ്റ്റീസ് എച്ച്.എല്‍. ദത്തു, എസ്.എ. ബോബ്‌ഡെ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

കൊളോണിയല്‍ ഭരണകാലത്തെ അടിമ സമ്പ്രദായത്തെയാണ് ഓര്‍മിപ്പിക്കുന്ന മൈ ലോര്‍ഡ്, യുവര്‍ ഓണര്‍ എന്നിങ്ങനെയുള്ള പദങ്ങള്‍ ജഡ്ജിമാരെ വിളിക്കുന്നതു നിര്‍ത്തലാക്കണമെന്ന ശിവസാഗര്‍ തിവാരി എന്ന എഴുപത്തഞ്ചുകാരനായ അഭിഭാഷകന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു ബെഞ്ച് ഇങ്ങനെ നിരീക്ഷിച്ചത്.