ബംഗഌദേശ് പ്രതിപക്ഷവുമായി ചര്‍ച്ചയാവാമെന്ന് ഷേക്ക് ഹസീന

single-img
7 January 2014

Sheikh Hasinaബംഗ്‌ളാദേശിന്റെ സ്വാതന്ത്ര്യസമരത്തെ എതിര്‍ത്ത തീവ്രവാദി സംഘടനയായ ജമാഅത്തുമായുള്ള ബന്ധം ഉപേക്ഷിക്കുകയും അക്രമം വെടിയുകയും ചെയ്താല്‍ പ്രതിപക്ഷ ബിഎന്‍പിയുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും പുതിയ തെരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കാമെന്നും ഞായറാഴ്ചത്തെ പൊതുതെരഞ്ഞെടുപ്പില്‍ നാലില്‍ മൂന്നുഭൂരിപക്ഷം കരസ്ഥമാക്കിയ അവാമി ലീഗിന്റെ നേതാവും പ്രധാനമന്ത്രിയുമായ ഷേക്ക് ഹസീന വ്യക്തമാക്കി.

വോട്ടെടുപ്പിനോട് അനുബന്ധിച്ചുണ്ടായ അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മുപ്പതായി. വോട്ടിംഗ് ശതമാനം തീരെക്കുറവായിരുന്നു. 41ബൂത്തുകളില്‍ ഒരാള്‍പോലും വോട്ടു ചെയ്തില്ല. 200ബൂത്തുകള്‍ക്കു പ്രതിപക്ഷ പ്രവര്‍ത്തകര്‍ തീവച്ചു. ഇതിനിടെ ബുധനാഴ്ചവരെ പൊതുപണിമുടക്കിന് ബിഎന്‍പി ആഹ്വാനം ചെയ്തു.