ആറന്മുള: ഇടതുസര്‍ക്കാരിന് തെറ്റുപറ്റിയെന്നു എം.എ.ബേബി

single-img
7 January 2014

MA-babyആറന്മുള വിമാനത്താവള പദ്ധതിയുടെ കാര്യത്തില്‍ കഴിഞ്ഞ ഇടതു സര്‍ക്കാരിനു തെറ്റുപറ്റിയിട്ടുണ്‌ടെന്നും സിപിഎം നേതാവ് എം.എ.ബേബി. നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുളള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടാണ് എം.എ ബേബിയുടെ പരാമര്‍ശമുണ്ടായത്. പഴയ തെറ്റ് തുടരുകയല്ല, തെറ്റ് തിരുത്തുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ബേബി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിനു തെറ്റു പറ്റിയാല്‍ അതിനപ്പുറം യുഡിഎഫ് ചെയ്യുമെന്ന നിലപാടു ശരിയല്ല. ഭരണപക്ഷത്തെ എംഎല്‍എമാര്‍ പോലും എതിര്‍ക്കുന്ന പദ്ധതിയുമായി മുന്നോട്ടു പോകുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.