ഉപേക്ഷിക്കപ്പെട്ട ബസുകള്‍ രാത്രികാല അഭയകേന്ദ്രമാക്കാന്‍ കേജിരിവൾ സർക്കാർ

single-img
7 January 2014
aravindഡൽഹിയിൽ ആം ആദ്മിയുടെ ജനപ്രിയ നടപടികൾ തുടരുന്നു . കുടിവെള്ളം ഫ്രീ ആയി നല്കുനത് മുതൽ തുടങ്ങിയ ജനപ്രിയ നടപടികളിൽ ഏറ്റവും ഒടുവിൽ ഇപ്പോൾ  ഭവനരഹിതരെ സഹായിക്കാൻ ഉള്ള നടപടികൾ ആണ് ഡല്ഹി മുഖ്യ മന്ത്രി അരവിന്ദ് കേജിരിവൽ തുടങ്ങിയത് .  കൊടുംശൈത്യത്തില്‍ തണുത്തുവിറയുന്ന ഡല്‍ഹിയിലെ ഭവനരഹിതരെ സഹായിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പുതിയ പദ്ധതിയുമായി എത്തുന്നു. ഡല്‍ഹിയില്‍ ഉപേക്ഷിക്കപ്പെട്ട ബസുകള്‍ ഏറ്റെടുത്ത് പരിഷ്‌കരിച്ച് താത്ക്കാലിക രാത്രികാല അഭയകേന്ദ്രങ്ങളാക്കി തെരുവുവാസികളെ താമസിപ്പിക്കാനാണ് കെജ്‌രിവാള്‍ ആലോചിക്കുന്നത്. ബസിനുള്ളില്‍ കമ്പളിയും മറ്റ് അടിസ്ഥാന ആവശ്യങ്ങളും നല്‍കുമെന്നും ഭവനരഹിതരെ കുറഞ്ഞപക്ഷം സ്വസ്ഥമായി ഉറങ്ങാനെങ്കിലും സഹായിക്കുകയാണ് ലക്ഷ്യമെന്നും ആം ആദ്മി പാര്‍ട്ടി ഫേസ്ബുക്കില്‍ പറയുന്നു.
എഎപി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ നേരിടേണ്ടിവന്ന വലിയ പ്രശ്‌നങ്ങളിലൊന്നായിരുന്നു ഭവനരഹിതര്‍ക്ക് രാത്രികാല അഭയകേന്ദ്രമൊരുക്കല്‍. സര്‍ക്കാരിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ നഗരത്തിലെ തെരുവുവാസികളെ കണ്ടെത്താന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയ സര്‍ക്കാര്‍ അവര്‍ക്ക് അഭയകേന്ദ്രമൊരുക്കാനും ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം 212 സ്ഥലങ്ങളിലായി 4018 പേര്‍ തെരുവില്‍ കഴിയുന്നതായി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ഭവനരഹിതര്‍ക്കായി വൈകാതെ 100 പുതിയ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.