ആംആദ്മി ഡല്‍ഹി പൊളിച്ചടുക്കുന്നു: ഡല്‍ഹി ജല ബോര്‍ഡിലെ മൂന്ന് ഉദ്യോഗസ്ഥരെ പുറത്താക്കി, 800 പേരെ സ്ഥലം മാറ്റി

single-img
7 January 2014

Delhiഡല്‍ഹിയില്‍ അധികാരത്തിലേറിയ ആം ആദ്മി സര്‍ക്കാര്‍ തങ്ങളുടെ ജനപക്ഷ നിലപാടുകള്‍ തുടരുന്നു. ഡലഹി ജലവകുപ്പിലെ അഴിമതിക്കാരായ മൂന്ന് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പുറത്താക്കുകയും ജലവിതരണം കാര്യക്ഷമമാക്കുന്നതിനായി 800 പേരെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. ചീഫ് വാട്ടര്‍ അനലിസ്റ്റ് വിനോദ് കുമാര്‍, പട്വാരി സുനില്‍ കുമാര്‍, മീറ്റര്‍ റീഡര്‍ അതുല്‍ പ്രകാശ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഉത്തരവിട്ടതെന്ന് മന്ത്രി മനീഷ് ശിശോദിയ വ്യക്തമാക്കി.

ഓപ്പറേഷന്‍ ആംആദ്മി എന്ന ഹെഡ്‌ലൈന്‍സ് ടുഡേ നടത്തിയ ഒളിക്യാമറാ ഓപ്പറേഷനിലാണ് ഉദ്യോഗസ്ഥരുടെ അഴിമതി പുറത്തായത്. നിര്‍മാണാവശ്യങ്ങള്‍ക്ക് ജലം വിതരണം നടത്തുന്നതിനുള്ള റിപ്പോര്‍ട്ടില്‍ ഒപ്പുവെക്കുന്നതിന് ഉദ്യോഗസ്ഥന്‍ പണം വാങ്ങുന്ന ദൃശ്യങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്. മീറ്റര്‍ റീഡിംഗിനും ഉദ്യോഗസ്ഥര്‍ പണം വാങ്ങുന്നതായി ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്. സംഭവം പുറത്തുകൊണ്ടു വന്നതിനെത്തുടര്‍ന്നാണ് നടപടി. ഉദ്യഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്താനും ഉത്തരവിട്ടിട്ടുണ്ട്.

ജല വകുപ്പിനെ മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 800 പേരെ സ്ഥലം മാറ്റിയിരിക്കുന്നത്. അഴിമതിയുടെ ദിനങ്ങള്‍ കഴിഞ്ഞെന്നും ക്ലീന്‍ പൊളിറ്റിക്‌സിന്റെ ദിനങ്ങളാണ് ഇനിയെന്നും നഗര വികസന മന്ത്രി കൂടിയായ മനീഷ് ശിശോദിയ പറഞ്ഞു.