ഫുട്‌ബോള്‍ ഇതിഹാസം യുസേബിയോ ഓര്‍മ്മയായി

single-img
6 January 2014

Usebioപോര്‍ചുഗല്‍ ഇതിഹാസ ഫുട്‌ബോള്‍ താരം യൂസേബിയോ (71) അന്തരിച്ചു. ബ്ലാക് പാന്തര്‍ എന്നറിയപ്പെട്ടിരുന്ന യൂസേബിയോ ഡ സില്‍വ ഫെറേര ഹൃദയാഘാതത്തെത്തുടര്‍ന്ന് ലിസ്ബണിലാണ് മരിച്ചത്. കിഴക്കന്‍ ആഫ്രിക്കയിലെ പോര്‍ചുഗല്‍ കോളനി ആയിരുന്ന മൊസാംബിക്കിലെ മഫലാലയില്‍ 1942ലായിരുന്നു ജനനം. ബാലതാരമെന്ന നിലയില്‍ പ്രാഗല്‍ഭ്യം തെളിയിച്ച യൂസേബിയോ പോര്‍ചുഗലില്‍ എത്തി. 1965ലെ യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയറായിരുന്നു. 1966 ലോകകപ്പിലെ ടോപ്‌സ്‌കോററായിരുന്നു യൂസേബിയോ. അന്ന് പോര്‍ച്ചുഗല്‍ സെമിഫൈനലില്‍ എത്തിയതും അദ്ദേഹത്തിന്റെ കരുത്തില്‍. 435 പ്രഫഷണല്‍ മത്സരങ്ങളില്‍ നിന്ന് 733 ഗോളുകളാണ് അടിച്ചുകൂട്ടിയത്.