തെലുങ്ക് യുവതാരം ഉദയകിരണ്‍ ആത്മഹത്യ ചെയ്തു

single-img
6 January 2014

UDAY-KIRANതെലുങ്ക് സിനിമയിലെ യുവതാരം ഉദയ കിരണ്‍ ആത്മഹത്യ ചെയ്തു. ഹൈദരാബാദില്‍ ശ്രീനഗര്‍ കോളനിയിലെ ഫ്‌ളാറ്റില്‍ ഞായറാഴ്ച രാത്രിയോടെയാണ് അന്ത്യം. 34 വയസായിരുന്നു. ഉദയിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ചിത്രം, നുവു നേനു, മാനസന്ത നുവേ, നീ സ്‌നേഹം എന്നീ സിനിമകളിലൂടെയാണ് ഉദയ് ശ്രദ്ധേയനായത്. ജയ് ശ്രീറാം എന്ന ആക്ഷന്‍ ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. വിഷിതയാണ് ഭാര്യ.