വിരഹത്തിന്റെ കൂട്ടുകാരന്‍ യാത്രയായി

single-img
6 January 2014

Udayabhanuവിരഹഗാനങ്ങളിലൂടെ അര നൂറ്റാണേ്ടാളം മലയാള സിനിമയുടെ നാദമായിരുന്ന ഗായകനും സംഗീത സംവിധായകനുമായ കെ.പി ഉദയഭാനു (79) അന്തരിച്ചു. ഞായറാഴ്ച രാത്രി 8.45 ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിസണ്‍രോഗത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

1936 ല്‍ പാലക്കാട് തരൂറില്‍ ജനിച്ച ഉദയഭാനു ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് പ്രവേശിച്ചത് നായര് പിടിച്ച പുലിവാല് എന്ന ചിത്രത്തിലൂടെയായിരുന്നു. സമസ്യ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര സംഗീത സംവിധായകനായ അദ്ദേഹത്തിന് 1982 ല്‍ മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. 2009 ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.
ആകാശവാണി അനൗണ്‍സര്‍, സംഗീത അദ്ധ്യാപകന്‍, സിനിമാ പിന്നണി ഗായകന്‍, സംഗീത സംവിധായകന്‍ എന്നിങ്ങനെ സംഗീതത്തിന്റെ ഒട്ടുമിക്ക മേഖലകളിലും വ്യക്തിപ്രഭാവം തെളിയിച്ച വ്യക്തിയാണ് കെപി ഉദയഭാനു. 1958 ല്‍ സിനിമാ പിന്നണി ഗാന രംഗത്തേക്ക് കടന്നെത്തിയ ഉദയഭാനു നൂറോളം ദേശഭക്തി ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം ചെയ്തിട്ടുണ്ട്.