ട്രെയിനിലും റെയില്‍വേ സ്‌റ്റേഷനിലും സ്ത്രീകളുടെ സുരക്ഷ ശക്തമാക്കുമെന്ന് ചെന്നിത്തല

single-img
6 January 2014

ramesh chennithalaസംസ്ഥാനത്ത് സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വനിതകളുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമസഭയില്‍ ചോദ്യോങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. വനിത കംപാര്‍ട്ട്‌മെന്റ് ട്രെയിനുകളുടെ മധ്യഭാഗത്തേക്ക് മാറ്റാനും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ മതിയായ സേനയെ നല്‍കാത്തത് സുരക്ഷയെ ബാധിക്കുന്നുണ്‌ടെന്നും മന്ത്രി പറഞ്ഞു.