ദുരിതയാത്രയ്‌ക്കൊടുവില്‍ കേരള ടീമിന് പ്രത്യേക കോച്ച്; ഇടപെട്ടത് എം.ബി. രാജേഷ് എം.പി

single-img
6 January 2014

trainദേശീയ സ്‌കൂള്‍ മീറ്റിനായി റാഞ്ചിയിലേക്ക് യാത്ര തിരിച്ച കേരള ടീമിനായി റെയില്‍വേ പ്രത്യേക കോച്ച് അനുവദിച്ചു. ഷൊര്‍ണൂരില്‍ വെച്ച് പുതിയ കോച്ച് ട്രെയിനില്‍ ഘടിപ്പിച്ചു. 72 പേര്‍ക്ക് ഇരിക്കാവുന്ന സിറ്റിംഗ് കോച്ചാണ് അനുവദിച്ചത്. എം.പി രാജേഷ് എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് താരങ്ങള്‍ക്ക് പ്രത്യേക കോച്ച് ലഭിച്ചത്. ദേശീയ സ്‌കൂള്‍ മീറ്റിനായി പോയ താരങ്ങളുടെ ദുരുതയാത്രയെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സംഭവം അടിയന്തര നടപടികള്‍ ഉണ്ടായത്.

ട്രെയിന്‍ ടിക്കറ്റ് ഉറപ്പാകാഞ്ഞതിനെതുടര്‍ന്ന് 140 പേരടങ്ങിയ ടീമില്‍ 118 ജനറല്‍ കംമ്പാര്‍ട്ട്‌മെന്റിലാണ് യാത്ര തുടങ്ങിയത്. സ്‌പെഷ്യല്‍ കോച്ച് അനുവദിച്ചില്ലായിരുന്നെങ്കില്‍ താരങ്ങള്‍ രണ്ടു രാത്രിയും രണ്ടു പകലും ജനറല്‍ കംമ്പാര്‍ട്ട്‌മെന്റില്‍ യാത്രചെയ്യേണ്ടിവരുമായിരുന്നു. കൊച്ചിയില്‍ നിന്നും ധന്‍ബാത് എക്‌സ്പ്രസിലാണ് കായിക താരങ്ങളും ഒഫീഷ്യലുകളും അടങ്ങുന്ന സംഘം പുറപ്പെട്ടത്.