ഗൗരിയമ്മ പറഞ്ഞത് വാസ്തവ വിരുദ്ധമെന്ന് പിണറായി

single-img
6 January 2014

pinarayi2006-ലെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തന്നെ ഒരു സിപിഎം നേതാവ് എല്‍ഡിഎഫിലേക്ക് ക്ഷണിച്ചുവെന്ന ജെഎസ്എസ് നേതാവ് കെ.ആര്‍.ഗൗരിയമ്മയുടെ പ്രസ്താവന തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശാഭിമാനിയുടെ ഭൂമി വില്‍പ്പനയുമായുണ്ടായ വിവാദത്തെപ്പറ്റിയുള്ള ചോദ്യങ്ങളോട് രൂക്ഷമായാണ് പിണറായി പ്രതികരിച്ചത്. ദേശാഭിമാനിയുടെ ഭൂമി വിറ്റതില്‍ ഒരു തെറ്റും സംഭവിച്ചിട്ടില്ല. ഭൂമിക്ക് അര്‍ഹിച്ച വില തന്നെ കിട്ടിയിട്ടുണ്‌ടെന്നും ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കൂട്ടാനത്തില്‍ മലയാളത്തിലെ ഒരു സവകാര്യ ചാനയലിനെ മപരെടുത്തു വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല.

കോര്‍പ്പറേറ്റ് ശക്തികളെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പാചകവാതക സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ചതിനെതിരെ സിപിഎം സമരം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 15 മുതല്‍ സംസ്ഥാനത്തെ 1,400 കേന്ദ്രങ്ങളിലാവും സമരം നടത്തുക. ഒരു നിയോജക മണ്ഡലത്തിലെ 10 കേന്ദ്രങ്ങളില്‍ ഓരോരുത്തര്‍ നിരാഹാര സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ക്രൂഡ് ഓയില്‍ വിലവര്‍ദ്ധനവാണ് എല്‍പിജി സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയതിന് കാരണമായി കേന്ദ്രം പറയുന്നത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ ക്രൂഡിന്റെ വില ഒന്നര ഡോളര്‍ കുറയുകയാണ് ചെയ്തത്. 2006 മുതല്‍ 28 ലക്ഷം കോടി രൂപയുടെ സൗജന്യമാണ് കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.