മാര്‍പാപ്പ മേയ് അവസാനം വിശുദ്ധനാട് സന്ദര്‍ശിക്കും

single-img
6 January 2014

Marpappaഫ്രാന്‍സിസ് മാര്‍പാപ്പ മേയ് 24 മുതല്‍ 26വരെ ജോര്‍ദാനും ബെത്‌ലഹെമും ജറൂസലമും ഉള്‍പ്പെടുന്ന വിശുദ്ധനാട് സന്ദര്‍ശിക്കുമെന്ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍ സ്ഥിരീകരിച്ചു.

1964ല്‍ ജറൂസലമില്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയും കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയര്‍ക്കീസ് അത്തനാഗൊറാസും തമ്മില്‍ നടത്തിയ ചരിത്രകൂടിക്കാഴ്ചയുടെ അമ്പതാം വാര്‍ഷികത്തിന്റെ സമരണാര്‍ഥംകൂടിയാണു താന്‍ വിശുദ്ധനാട്ടിലെത്തുന്നതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

ആധുനിക കാലത്തു വിശുദ്ധനാട് സന്ദര്‍ശിച്ച ആദ്യ മാര്‍പാപ്പ പോള്‍ ആറാമനാണ്. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ രണ്ടായിരത്തിലും എമരിറ്റസ് പാപ്പ ബെനഡിക്ട് പതിനാറാമന്‍ 2009ലും വിശുദ്ധനാട് സന്ദര്‍ശിച്ചിരുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഖ്യാപനത്തെ ജോര്‍ദാനിലെ അബ്ദുള്ള രാജാവ് സ്വാഗതം ചെയ്തു. സമുദായ സാഹോദര്യത്തില്‍ പുതിയ നാഴികക്കല്ലായിരിക്കും സന്ദര്‍ശനമെന്ന് അബ്ദുള്ള രാജാവ് പ്രത്യാശിച്ചു.