സുകുമാരന്‍ നായരും മോഹന്‍ലാലും കൂടിക്കാഴ്ച നടത്തി

single-img
6 January 2014

M_Id_179815_Mohanlalഎന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി നടന്‍ മോഹന്‍ലാല്‍ എന്‍.എസ്.എസ്. ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. കെ.ബി.ഗണേഷ്‌കുമാറിന്റെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണോ സുകുമാരന്‍നായരെ കണ്ടതെന്ന ചോദ്യത്തിന് തന്റെ സന്ദര്‍ശനം തികച്ചും സൗഹാര്‍ദപരമാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഒന്നുമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാലിന്റെ സന്ദര്‍ശനം സൗഹാര്‍ദപരമാണെന്ന് സുകുമാരന്‍ നായരും പ്രതികരിച്ചു. രാവിലെ 10.30 ഓടെയാണ് മോഹന്‍ലാല്‍ എന്‍എസ്എസ് ആസ്ഥാനത്തെത്തിയത്. സുകുമാരന്‍ നായര്‍ അദ്ദേഹത്തെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. നടന്‍മാരായ ശ്രീകുമാര്‍, കൃഷ്ണപ്രസാദ് എന്നിവരും ലാലിനൊപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം മോഹന്‍ലാല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി.