വിചാരണയ്ക്ക് മുഷാറഫ് ഇന്നും കോടതിയിലെത്തില്ല

single-img
6 January 2014

president-pervez-mu_788143cമുന്‍ പട്ടാളഭരണാധികാരി പര്‍വേസ് മുഷാറഫ് രാജ്യദ്രോഹക്കേസിലെ വിചാരണയ്ക്ക് ഇന്നും കോടതിയില്‍ ഹാജരാകില്ല. ഹൃദയസംബന്ധ അസുഖത്തെത്തുടര്‍ന്ന് ആശൂപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുഷറഫിനു വേണ്ടി ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയില്‍ അപേക്ഷ നല്കിയെന്നു മുഷാറഫിന്റെ അഭിഭാഷകന്‍ റാസ കസൂരി പറഞ്ഞു.

ചികിത്സയുടെ പേരില്‍ മുഷാറഫ് വിദേശത്തേക്കു കടന്നേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ ഊഹം. രാജ്യംവിടാന്‍ വിലക്കുള്ളവരുടെ പട്ടികയില്‍നിന്നു മുഷാറഫിന്റെ പേര് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ ഇന്നലെ സര്‍ക്കാരിന് അപേക്ഷ നല്കിയത് ഈ വാദത്തിന് ആക്കം കൂട്ടുന്നുണ്ട്. രാജ്യദ്രോഹക്കേസില്‍ ഇതുവരെ മുഷാറഫ് വിചാരണയ്ക്കു ഹാജരായിട്ടില്ല. ആദ്യ രണ്ടു തവണ മുഷാറഫിന്റെ വസതിയില്‍നിന്നു കോടതിയിലേക്കുള്ള പാതയില്‍ സ്‌ഫോടകവസ്തുക്കള്‍ കണെ്ടത്തിയ പശ്ചാത്തലത്തില്‍ വിചാരണ നീട്ടിവച്ചു. മൂന്നാംതവണ കോടതിയിലേക്കു പോകുംവഴി നെഞ്ചുവേദന ഉണ്ടായ മുഷാറഫിനെ റാവല്‍പിണ്ഡിയിലെ മിലിട്ടറി കാര്‍ഡിയോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.