പത്തനംതിട്ട, മല്ലപ്പള്ളി ഫെസ്റ്റ് 2014 ജനുവരി 9 മുതല് 14 വരെ.

single-img
6 January 2014
logo

logo

പത്തനംതിട്ട:‌- മല്ലപ്പള്ളി ബളോക്ക് പഞ്ചായത്തിന്റ് ആഭിമുഖ്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തുന്ന മല്ലപ്പള്ളി ഫെസ്റ്റിന്‍ 2014 ജനുവരി 8 നു വൈകുന്നേരം മല്ലപ്പള്ളി സി. എം.എസ്. ഹയര്‍ സെക്കന്ററി സ്കൂളില്‍ തിരിതെളിയും. ശാസ്ത്ര് സാങ്കേതിക മേഖലകളിലും കാര്‍ഷിക വിജ്ഞാനരംഗത്തും ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലാനുസ്രതമായ മാറ്റങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും സര്‍ക്കാരിന്റ് ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധമുണ്ടാക്കുന്നതിനും കഴിയുന്നത്ര സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ട് നല്‍കുന്നതിനുമായി ബളോക്ക് പഞ്ചായത്ത് ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കാര്‍ഷിക ശാസ്ത്ര് വിജ്ഞാന പ്രദര്‍ശനവും, വിവിധ വിഷയങ്ങളെ ആസ്പ്ദമാക്കിയുള്ള സെമിനാറുകളും, സൌജന്യമെഡിക്കല്‍ ക്യാമ്പുകളും, വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ മത്സരങ്ങളും, കാര്‍ഷിക വിള മത്സരവും, പ്രശസ്ത് കലാകാരന്മാരുടെ കലാപരിപാടികളും, കുടുംബശ്രീയുടെ നേത്രത്വത്തില്‍ ഭക്ഷ്യമേളയും, പുഷ്പ്മേളയും, വിപണനമേളയും, അമ്യൂസ്മെന്റ് പാര്‍ക്കും ക്രമീകരിച്ചിരിക്കുന്നു.

8-നു ഉച്ചക്ക് 3.30 നു മല്ലപ്പള്ളി ഖാദിപളാസാ‍ ജംഗ്ഷ്നില്‍ നിന്നും ആരംഭിക്കുന്ന സാംസ്ക്കാരിക ഘോഷയാത്രക്കുശേഷം 4 മണിക്ക് ഫെസ്റ്റ് നഗറില്‍ ബളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് റജി തോമസിന്റ് അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ വച്ച് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്‍ മേളയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുന്നതും, ആന്റ് ഒആന്റ്ണി എം.പി മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്‍. ശ്രീ മാത്യു റ്റി തോമസ്സ് മേളയുടെ ഉദ്ഘാടനവും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സജി ചാക്കോ വിവിധ മത്സരങ്ങളുടെ ഉദ്ഘാടനവും, ജില്ലാ കളക്ട്രര്‍ ശ്രീ. പ്രണബ് ജ്യോതിനാഥ് ഐ.എ.എസ് എക്സിബിഷന്റ് ഉദ്ഘാടനവും നിര്‍വ്വഹിക്കുന്നതായിരിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

മറ്റുകലാപരിപാടികള്‍ ജനുവരി 9 നു വൈകിട്ട് 6.30 നു കൊച്ചിന്‍ ആബേല്‍ കലാഭവന്‍ അവതരിപ്പിക്കുന്ന മെഗാഷോ- കലാസന്ധ്യ, ജനുവരി 10 നു വൈകിട്ട് 6.30 നു കൊച്ചിന്‍ നവോദയായുടെ കോമഡിഷോ, ജനുവരി 11 ശനി വൈകിട്ട് 6.30 ന്‍ ലോക പ്രശസ്ത് മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റ് ഇല്യൂഷന്‍ മാജിക്ക് ഷോ,ജനുവരി 12 നു വൈകിട്ട് 6.30 നു പിന്നണി ഗായകന്‍ സന്നിധാനന്ദന്‍ നയിക്കുന്ന ഗാനമേള, 13 തിങ്കള്‍ വൈകിട്ട് 6.30 നു സി.ജെ കുട്ടപ്പന്‍ നയിക്കുന്ന നാടന്‍ പാട്ടും ദ്രശ്യവിരുന്നും ഉണ്ടായിരിക്കുന്നതാണ്‍.