പുതിയ കെപിസിസി പ്രസിഡന്റ് ഒന്‍പതിന് ശേഷം: ചെന്നിത്തല

single-img
6 January 2014

chennithala (1)പുതിയ കെപിസിസി പ്രസിഡന്റിനെ ജനുവരി ഒന്‍പതിന് ശേഷം തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രിയും കെപിസിസി പ്രസിഡന്റുമായ രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇക്കാര്യത്തിനായി താനും മുഖ്യമന്ത്രിയും ഒന്‍പതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതിന് ശേഷമായിരിക്കും ഹൈക്കമാന്‍ഡ് അധ്യക്ഷനെ പ്രഖ്യാപിക്കുക. ഗ്രൂപ്പ് അടിസ്ഥാനത്തിലല്ല കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചാനലുകള്‍ ദിവസവും ഓരോ പേരുകള്‍ കെപിസിസി അധ്യക്ഷന്റെ സ്ഥാനത്തേക്ക് പ്രഖ്യാപിക്കുന്നുണ്ട്. ഇതില്‍ വാസ്തവമില്ല. ചാനലുകള്‍ തെറ്റായ വാര്‍ത്ത കൊടുക്കരുതെന്നും ഹൈക്കമാന്‍ഡ് അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.