സാധാരണക്കാരന് പോലീസ് മര്‍ദ്ദനം; ചോദിച്ചപ്പോള്‍ പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമാണെന്ന് ന്യായം: ഒടുവില്‍ കള്ളക്കേസും

single-img
6 January 2014

Sudheeshറോഡിലൂെട പോയ യുവാവിനെ തടഞ്ഞുനിര്‍ത്തി മുഖത്ത് ആഞ്ഞടിച്ച് കേരളപോലീസിന്റെ അഴിഞ്ഞാട്ടം. നടപടി ചോദ്യം ചെയ്തപ്പോള്‍ പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമാണെന്ന് മറുപടി. ഒടുവില്‍ വാദിയെ പ്രതിയാക്കി കള്ളക്കേസും.

സുധീഷ് സുധാകര്‍ എന്ന ബൈക്ക് യാത്രികനാണ് കേരള പോലീസിലെ ‘സഹദേവന്‍’ ഹെഡ് കോണ്‍സ്റ്റബിള്‍ സുരേഷിന്റെ മര്‍ദ്ദനത്തിനിരയാകേണ്ടി വന്നത്. അതിനെതിരെ പ്രതികരിച്ചപ്പോള്‍ ഇത് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമാണെന്നും കൂടുതല്‍ കളിച്ചാല്‍ അകത്തിടുമെന്നും നല്ലമൊഴിയില്‍ ഭീഷണിയും. ഒടുവില്‍ സുധീഷിനെ പ്രതിയാക്കിക്കൊണ്ട് കൃത്യനിര്‍വ്വഹണം തടഞ്ഞെന്ന പേരില്‍ കള്ളക്കേസുമെടുത്തിരിക്കുന്നു.

കഴിഞ്ഞ ദിവസം കുളത്തൂര്‍ വച്ചാണ് സംഭവങ്ങളുടെ തുടക്കം. ബൈക്കില്‍ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലേക്ക് പോയ സുധീഷിനെയും കൂട്ടുകാരന്‍ റിയാസലിയെയും ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേഷ് തടഞ്ഞുനിര്‍ത്തി ബൈക്ക് ഓടിച്ചിരുന്ന സുധീഷിന്റെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. എന്തിനാണ് തന്നെ അടിച്ചതെന്നചോദിച്ചപ്പോള്‍ പോലീസു വാഹനങ്ങള്‍ തടയുന്നതു കണ്ടില്ലേടാ എന്ന മറു ചോദ്യമാണുണ്ടായത്. എന്നാല്‍ പോലീസ് വാഹനങ്ങള്‍ അവിടെ തടയുന്നുണ്ടായിരുന്നില്ല. കൂടുതല്‍ സംസാരിച്ചാല്‍ നിന്നെ ജൗവിതകാലം മുഴുവന്‍ അകത്തിട്ടു കളയുമെന്ന ഭീഷണിയും കൂടെ മര്‍ദ്ദിക്കാനുള്ള ശ്രമവും ഇദ്ദേഹം നടത്തുകയായിരുന്നു. സമീപത്തായി നിന്നിരുന്ന പോലീസുകാരും എ.എസ്.ഐയും ഓടിവന്നാണ് തന്നെ രക്ഷിച്ചതെന്ന് സുധീഷ് പറയുന്നു.

അനാവശ്യമായി തന്നെ മര്‍ദ്ദിക്കുകയും ചീത്തവിളിക്കുകയും ശചയ്ത കോണ്‍സ്റ്റബിള്‍ സുരേഷിനെതിരെ പോലീസ് കകമ്മീഷണര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാന്‍ മപാകുകയാണ് സുധീഷ്. അതിനിടയിലാണ് വാദിയെ പ്രതിയാക്കിക്കൊണ്ട് തുമ്പ പോലീസ് സുധീഷിനെതിരെ കേസ് ചര്‍ജ്ജ് ചെയ്തിരിക്കുന്നത്. വി.ഐ.പി. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തില്‍ വിഘാതമുണ്ടാക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതായിട്ടാണ് കേസ് എടുത്തിരിക്കുന്നത്. സുരേഷിനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചുവെന്നും കേസില്‍ പറയുന്നുണ്ട്.

കാലങ്ങള്‍ കഴിഞ്ഞിട്ടും കേരളപോലീസിന്റെ സാധാരണക്കാരോടുള്ള മനോഭാവത്തിന് യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഇന്നലത്തെ സംഭവങ്ങള്‍. ചില സമയങ്ങളില്‍ ജനങ്ങളുടെ രക്ഷകരായി മാറേണ്ടവര്‍ ഇട്ടിരിക്കുന്ന കാക്കിയുടെ ബലത്തില്‍- അല്ല അഹങ്കരത്തില്‍ ആ ജനങ്ങളെ തന്നെ മദ്രാഹിക്കുന്ന കാഴ്ചകളില്‍ ഈ സംഭവം പുതിയതല്ല. അതിനി ഏതു ആഭ്യന്തരമന്ത്രി കേരളം ഭരിച്ചാലും ഇതൊക്കെ നടക്കുള്ളുവെന്ന് കാക്കിയജമാനര്‍ ലോകത്തോടു വിളിച്ചുപറയുകയാണ്, ഈ സംഭവങ്ങളിലൂടെ.