അരുണ്‍ കുമാറിനെതിരേ തുടര്‍ നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി

single-img
6 January 2014

Kerala High Courtപ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെതിരേ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി. വിജിലന്‍സ് ഡയറക്ടര്‍ക്കാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കേ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. അന്വേഷണം പൂര്‍ത്തിയായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ആരോപണം ഉന്നയിച്ച ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിട്ടും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്.