പ്രതിപക്ഷമില്ലാത്ത ബംഗഌദേശ് തെരഞ്ഞെടുപ്പു കലാപ മുഖരിതം; 21 മരണം

single-img
6 January 2014

Banglaപതിനെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച ബംഗ്ലാ പൊതുതെരഞ്ഞെടുപ്പ് കലാപ മുഖരിതമായി മാറി. അക്രമസംഭവങ്ങളില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറു ബൂത്തുകള്‍ അഗ്നിക്കിരയായി. അക്രമത്തെ തുടര്‍ന്ന് പോളിംഗ് ശതമാനം നാമമാത്രമായി.

വോട്ടെടുപ്പ് അവസാനിച്ചയുടന്‍ വോട്ടണ്ണല്‍ ആരംഭിച്ചു. ബിഎന്‍പിയുടെ നേതൃത്വത്തില്‍ 18 പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍നിന്നു വിട്ടുനിന്നതിനാല്‍, പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമിലീഗ് ഏകപക്ഷീയ ജയം ഉറപ്പിച്ചിരുന്നു. വോട്ടിംഗ് ശതമാനം കുറഞ്ഞത് പുതിയ തെരഞ്ഞെടുപ്പു നടത്താന്‍ പ്രധാനമന്ത്രി ഹസീനയ്ക്കുമേല്‍ സമ്മര്‍ദമേറും. തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് നാളെ രാവിലെ അടുത്ത 48 മണിക്കൂര്‍ പണിമുടക്കിനു ബിഎന്‍പി ആഹ്വാനം ചെയ്തിട്ടുണ്ട്.

300 അംഗ പാര്‍ലമെന്റിലെ 147 മണ്ഡലങ്ങളില്‍ മാത്രമായിരുന്നു തെരഞ്ഞെടുപ്പ്. ശേഷിച്ച മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ ജയിക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കി. 390 സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും അവാമിലീഗുകാരാണ്.