ആസ്‌ട്രേലിയ ആഷസ് തൂത്തുവാരി

single-img
6 January 2014

Ashes2006-07നു ശേഷം ഇതാദ്യമായി ആഷസ് പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി. അഞ്ചാം ടെസ്റ്റില്‍ 281 റണ്‍സിന്റെ വിജയത്തോടെയാണ് കംഗാരുക്കള്‍ ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ചത്. കഴിഞ്ഞ മൂന്നു പ്രാവശ്യവും കിരീടം കൈവശംവച്ച ഇംഗ്ലണ്ട് ടീമാണ് ഒരു മത്സരം പോലും ജയിക്കാന്‍ കഴിയാതെ ചാരമായത്. സ്‌കോര്‍: ഓസ്‌ട്രേലിയ 326, 276. ഇംഗ്ലണ്ട് 155, 166.

ആഷസില്‍ സമ്പൂര്‍ണ പരാജയം എന്ന നാണക്കേടു മൂന്നാം തവണയും പേറിയാണ് ഇംഗ്ലണ്ട് നാട്ടിലേക്കു മടങ്ങുന്നത്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ റയാന്‍ ഹാരിസാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്. മൂന്നു വിക്കറ്റ് വീഴ്ത്തി മിച്ചല്‍ ജോണ്‍സണ്‍ തന്റെ ഉജ്ജ്വല ഫോം ആവര്‍ത്തിച്ചു. രണ്ട് ഇന്നിംഗ്‌സിലുമായി എട്ടു വിക്കറ്റ് സ്വന്തമാക്കിയ ഹാരിസാണ് മാന്‍ ഓഫ് ദ മാച്ച്.