അങ്കമാലിയില്‍ ടാങ്കര്‍ ലോറിയില്‍ നിന്നും ഗ്യാസ് ചോരുന്നു; ജാഗ്രതാ നിര്‍ദ്ദേശം

single-img
6 January 2014

Angamalyദേശീയ പാതയില്‍ അങ്കമാലിക്ക് സമീപം ടാങ്കര്‍ ലോറിയില്‍ നിന്നും ഗ്യാസ് ചോര്‍ന്നു. ഇതേതുടര്‍ന്ന് ജാരഗതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സ്ഥലത്തു നിന്നും പരിസരവാസികളെ ഒഴിപ്പിക്കുകയാണ്. പോലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ടാങ്കറിന്റെ സെന്‍ട്രല്‍ വാല്‍വിലൂടെയാണ് ചോര്‍ച്ചയുണ്ടായിരിക്കുന്നത്. പ്രദേശത്തെ വൈദ്യുതി ലൈന്‍ ഓഫ് ചെയ്തു. പ്രദേശവാസികള്‍ വീടിനുള്ളില്‍ തീകത്തിക്കരുതെന്നും അധികൃതര്‍ അറിയിച്ചു. അങ്കമാലിക്ക് കറുകുറ്റിക്കും ഇടയിലുള്ള കരയാംപറമ്പ് പാലത്തിന് സമീപത്തുവെച്ചാണ് ടാങ്കറില്‍ ചോര്‍ച്ച കണ്‌ടെത്തിയത്. ഇതേതുടര്‍ന്ന് ദേശീയപാതയില്‍ പൂര്‍ണമായും ഗതാഗതം തടസപ്പെട്ടു.