ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ചെന്നൈയില്‍ മത്സരിക്കും

single-img
6 January 2014

AAM_AADMI_PARTY_RA_1280207fവരുന്ന ലോക്‌സഭാ തോരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ചെന്നൈയില്‍ നിന്നു മത്സരിക്കുമെന്നു സൂചന. പാര്‍ട്ടി അംഗത്വമെടുക്കുന്നതിനായി ആരംഭിച്ച പരിപാടിക്ക് ചെന്നൈയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓട്ടോ ഡ്രൈവര്‍മാര്‍, ഡോക്ടര്‍മാര്‍, വിദ്യാര്‍ഥികള്‍, ഐടി ഉദ്യോഗസ്ഥര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ പാര്‍ട്ടി അംഗത്വമെടുക്കാന്‍ മത്സരിക്കുകയാണ്. ജനുവരി അവസാനത്തോടെ സ്ഥാനാര്‍ഥികളുടെയും മണ്ഡലങ്ങളുടെയും ആദ്യ പട്ടിക പുറത്തിറക്കുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിരവധി യുവാക്കള്‍ താത്പര്യം കാട്ടുന്നതായി പാര്‍ട്ടിയുടെ തമിഴ്‌നാട് പ്രതിനിധി ലെനിന്‍ പറയുന്നു.