ബാലകൃഷ്ണനെതിരെ സി.പി.എം നടപടി :നഗരസഭാ ഭരണം പ്രതിസന്ധിയില്‍

single-img
5 January 2014

മുന്‍ കൊയിലാണ്ടി ഏരിയാ സെക്രട്ടറി എന്‍.വി. ബാലകൃഷ്ണനെ ഒരുവര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടി സിപിഎമ്മില്‍ പ്രതിസന്ധി തീര്‍ക്കുന്നു.നടപടി സ്വീകരിച്ചതിനത്തെുടര്‍ന്ന് ഭാര്യ കെ. ശാന്ത നഗരസഭ ചെയര്‍പേഴ്സന്‍ സ്ഥാനം രാജിവെക്കുന്നത് നഗരസഭ ഭരണത്തെ പ്രതിസന്ധിയിലാക്കും.

പാര്‍ട്ടി ഏരിയാസെക്രട്ടറി കെ.കെ. മുഹമ്മദിനെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ ഏകപക്ഷീയമായി ബാലകൃഷ്ണനെതിരെ നടപടിയെടുത്തുവെന്നാണ് ആരോപണം.നഗരസഭയില്‍ സി.പി.എമ്മിന് 26 കൗണ്‍സിലര്‍മാരാണുള്ളത്. ഇതില്‍ പത്തുപേര്‍ ശാന്തയോടും ബാലകൃഷ്ണനോടും കൂറുകാട്ടുന്നവരാണെന്നാണ് റിപ്പോര്‍ട്ട്.