ക്രയോജനിക്ക് പട്ടികയില്‍ ഇന്ത്യയും;ജിഎസ്‌എൽവി ഡി5 വിക്ഷേപണം വിജയകരം

single-img
5 January 2014


ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ചെടുത്ത ക്രയോജനിക്‌ എൻജിനോട്‌ കൂടിയ ജിഎസ്‌എൽവി ഡി5 ഐഎസ്‌ആർഒ വിജയകരമായി വിക്ഷേപിച്ചു.ഞായറാഴ്ച വൈകീട്ട് 4.18 നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് റോക്കറ്റ് ജിഎസ്എല്‍വി ഡി-5 ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിച്ചത്. ഇതോടെ ക്രയോജനിക് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനം നേടി.29 മണിക്കൂര്‍ നീണ്ട കൗണ്ട് ഡൗണിന് ശേഷമാണ് ഉപഗ്രഹത്തെ വഹിച്ചുകൊണ്ട് സതീഷ് ധവാന്‍ സ്‌പേസ് സെന്റില്‍ നിന്ന് ജിഎസ്എല്‍വി 5-ഡി കുതിച്ചുയര്‍ന്നത്. 5000 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയുന്ന ജിഎസ്‌എൽവിയിലൂടെ വാണിജ്യ വിക്ഷേപണ രംഗത്ത്‌ ഇന്ത്യയുടെ മത്സര ക്ഷമത വർധിപ്പിക്കാൻ കഴിയും. 12 വര്‍ഷമാണ് ജി സാറ്റിന്റെ കാലാവധിയായി കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ് 19ന് ഇന്ധനചോര്‍ച്ച കാരണം മാറ്റിവെച്ച വിക്ഷേപണമാണ് നടന്നത്.