ഇടതുമുന്നണിയുടെ നല്ല ഓഫര്‍ സ്വീകരിക്കും

single-img
5 January 2014

കഴിഞ്ഞ തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ പിണറായിയുടെ ദൂതന്‍ എത്തിയിരുന്നുവെന്നും ഇനി നല്ല ഓഫര്‍ വന്നാല്‍ സ്വീകരിക്കുമെന്നും ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ തനിക്ക് പിന്തുണയുമായി ഇപ്പോള്‍ ഒരു പാര്‍ട്ടിയുണ്ടെന്നും ആ പാര്‍ട്ടിയോട് ആലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്നും പറഞ്ഞ് താന്‍ ഒടുവില്‍ ക്ഷണത്തില്‍ നിന്നും പിന്‍മാറുകയായിരുന്നുവെന്ന് ഗൗരിയമ്മ പറഞ്ഞു.യുഡിഎഫ് തികഞ്ഞ അവഗണനയാണ് തങ്ങളോടു കാട്ടിയത് .വിജയ സാധ്യത തീരെയില്ലാത്ത സീറ്റുകളാണ് ജെഎസ്എസിനു നല്‍കിയത്. താന്‍ ജയിക്കാതിരുന്നതിനു പിന്നില്‍ വയലാര്‍ രവിയും കെസി വേണു ഗോപാലുമാണെന്ന് ഗൗരിയമ്മ ആരോപിച്ചു.ജെഎസ്എസ് തിരുവനന്തപുരം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗൗരിയമ്മ.