കോണ്‍ഗ്രസ് – ബിജെപി കക്ഷികളെ തകര്‍ക്കാന്‍ ആം ആദ്മിയുമായി സഹകരിക്കും: വിഎസ്

single-img
4 January 2014

v s achuthanandanകോണ്‍ഗ്രസിനെയും ബിജെപിയെയും തകര്‍ക്കാന്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി സിപിഎം സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. സിപിഎം മണവാരി ജംഗ്ഷനില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാപാലിക രാഷ്ട്രീയത്തിലൂടെ ഇടതുപക്ഷത്തെ ആരെങ്കിലും തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ജനം തന്നെ അവര്‍ക്കു ശിക്ഷ നല്‍കുമെന്നും സിപിഎം അക്രമ പാര്‍ട്ടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.