സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടില്ലെന്ന് വീരപ്പമൊയ്‌ലി

single-img
4 January 2014

veerappa_moily_667x500സബ്‌സിഡി സിലിണ്ടര്‍ 12 ആക്കണമെന്ന് പ്രധാനമന്ത്രിയോട് കേരളം ആവശ്യപ്പെട്ടതിനു പിന്നാലെ സബ്‌സിഡി എല്‍പിജി സിലിണ്ടറുകളുടെ എണ്ണം കൂട്ടില്ലെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. തല്ക്കാലം സിലിണ്ടറുകളുടെ എണ്ണം കൂട്ടുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ല. അങ്ങനെയൊരു ശിപാര്‍ശയും കേന്ദ്രത്തിനു മുന്നില്‍ വന്നിട്ടില്ല. പെട്രോള്‍ വിലവര്‍ധനവ് സംബന്ധിച്ച് സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. അത് എണ്ണക്കമ്പനികളുടെ തീരുമാനമാണ്. അതേസമയം, പെട്രോള്‍, ഡീസല്‍. എല്‍പിജി വിലവര്‍ധന വരുന്ന തെരഞ്ഞെടുപ്പില്‍ യുപിഎയ്ക്ക് ദോഷകരമായി ബാധിക്കില്ലെന്നും വീരപ്പമൊയ്‌ലി കൂട്ടിച്ചേര്‍ത്തു.