കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേരളത്തിന്റെ ആശങ്കകള്‍ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി

single-img
4 January 2014

India's PM Singh speaks during India Economic Summit in New Delhiകസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതു സംബന്ധിച്ച് കേരളത്തിന്റെ ആശങ്കകള്‍ കൂടി പരിഗണിക്കുമെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. സംസ്ഥാനത്തിന്റെ ഭാഗം കേള്‍ക്കാതെ റിപ്പോര്‍ട്ട് തിടുക്കപ്പെട്ട് നടപ്പാക്കില്ല. ഇക്കാര്യത്തില്‍ അന്തിമതീരുമാനമായില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു. രാജ്ഭവനില്‍ നടന്ന മന്ത്രിസഭായോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു പ്രധാനമന്ത്രി. സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍ നിന്ന് 12 ആക്കുന്നതു സംബന്ധിച്ചു തീരുമാനമായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. പാലക്കാട് കോച്ച് ഫാക്ടറിയുടെ നിര്‍മാണം വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി റെയില്‍വേക്ക് നിര്‍ദേശം നല്കി.