9000 ച.അടി വിസ്തീര്‍ണം, രണ്ടുനില, ഓരോ നിലയിലും അഞ്ചുകിടപ്പുമുറകള്‍ വീതം; കെജരിവാളിന്റെ താമസം ഇനി ഇവിടെ

single-img
4 January 2014

kejriwal_house_0_0_0മുഖ്യമന്ത്രിക്കുള്ള സര്‍ക്കാര്‍ ബംഗ്ലാവും പോലീസ് സംരക്ഷണവും നിരസിച്ച് തന്റെ സുരക്ഷയുടെ കാര്യം ദൈവത്തിന്‌വിട്ടുകൊടുത്ത അരവിന്ദ് കേജ്‌രിവാള്‍ ിനി താമസിക്കുന്ന വീടിന്റെ കാര്യത്തില്‍ വിവാദത്തിലേക്കു വീഴുന്നു. ലാളിത്യം കൊണ്ട് ഡല്‍ഹിയിലെ ജനങ്ങളെ കൈയിലെടുത്ത കെജ്‌രിവാള്‍ 9000 ച.അടി വിസ്തീര്‍ണമുള്ള അഞ്ച് കിടപ്പുമുറികള്‍ വീതമുള്ള രണ്ടുനിലകെട്ടിടത്തില്‍ താമസിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത്ര ഉയര്‍ന്ന കെട്ടിടത്തില്‍ ജീവിക്കാനുള്ള ആം ആദ്മി നായകന്റെ തീരുമാനം ഇതിനകം വിമര്‍ശനം വിളിച്ചുവരുത്തിയിട്ടുണ്ട്. അദ്ദേഹവും കുടുംബവും ഭഗവാന്‍ ദാസ് റോഡിലെ ഇരുനിലക്കെട്ടിടത്തിലേക്ക് ഉടന്‍ താമസംമാറ്റും. നേരത്തെ ഡല്‍ഹി ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്കായി സര്‍ക്കാര്‍ ബംഗ്ലാവ് നിര്‍ദേശിച്ചെങ്കിലും കേജ്‌രിവാള്‍ നിഷേധിക്കുകയായിരുന്നു.