ഹെര്‍ക്കുലീസ്; യുഎസില്‍ അടിയന്തരാവസ്ഥ

single-img
4 January 2014

Herculesഅമേരിക്കയില്‍ വീശിയടിക്കാനൊരുങ്ങുന്ന ഹെര്‍ക്കുലീസ് കാറ്റിന്റെ മുന്നോടിയായി അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തുുടരുന്ന കനത്ത ഹിമപാതം യുഎസിലെ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. വാഷിംഗ്ടണിലെ മൂന്നു വിമാനത്താവളങ്ങളില്‍ നിന്നുമുള്ള ആയിരത്തോളം വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചു. വെള്ളിയാഴ്ച വൈകുന്നേരം പുറപ്പെടേണ്ടിയിരുന്ന 559 വിമാനസര്‍വീസുകളും ഇവിടേക്കു വരേണ്ടിയിരുന്ന 452 വിമാനങ്ങളുമാണ് റദ്ദാക്കിയതെന്നും അമേരിക്ക പറയുന്നു. .

ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തിലെ 192 വിമാനസര്‍വീസുകളും നിവാര്‍ക്ക് ലിബര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 285 വിമാനങ്ങളും ലാഗാര്‍ഡിയ വിമാനത്താവളത്തില്‍ നിന്നുള്ള 271 വിമാനസര്‍വീസുകളും റദ്ദാക്കിയതായി ന്യൂയോര്‍ക്കിലെയും ന്യൂജേഴ്‌സിയിലെയും പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ജെഎഫ്‌കെ വിമാനത്താവളത്തില്‍ റണ്‍വേ കാണാനാകാത്ത വിധം മഞ്ഞുവീഴ്ച തുടര്‍ന്നു. മറ്റു റണ്‍വേകളിലെ മഞ്ഞു നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് അധികൃതര്‍.