ഡല്‍ഹിയില്‍ 100 രാത്രികാല അഭയകേന്ദ്രങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് മനീഷ് സിസോദിയ

single-img
4 January 2014

Manish_Sisodia_AAP_360x270_Newഡല്‍ഹിയില്‍ വീടില്ലാത്തവര്‍ക്കായി 100 പുതിയ രാത്രികാല അഭയകേന്ദ്രങ്ങള്‍ ദിവസങ്ങള്‍ക്കുളളില്‍ ആരംഭിക്കുമെന്ന് നഗര വികസന മന്ത്രി മനീഷ് സിസോദിയ. കടുത്ത തണുപ്പില്‍ നിന്നും തെരുവില്‍ കഴിയുന്നവരെ രക്ഷിക്കാണ് തീരുമാനം. നഗരത്തില്‍ 212 പ്രദേശങ്ങളിലായി 4,018 പേര്‍ തെരുവില്‍ കഴിയുന്നതായി സര്‍ക്കാര്‍ കണ്‌ടെത്തിയിട്ടുണ്ട്.

100 മുതല്‍ 300 പേരെ വരെ ഉള്‍ക്കൊളളാന്‍ സാധിക്കുന്ന വിധത്തിലുളള അഭയകേന്ദ്രങ്ങളുടെ നിര്‍മാണം. ആശുപത്രി, റെയില്‍വേ സ്റ്റേഷന്‍, ബസ് ടെര്‍മിനല്‍ എന്നീവയോടു ചേര്‍ന്നായിരിക്കും ഇവ നിര്‍മിക്കുകയെന്നും സിസോദി പറഞ്ഞു.