ആഷസ് അഞ്ചാം ടെസ്റ്റ്; ഓസീസിന് ലീഡ്

single-img
4 January 2014

smith_740അഞ്ചാം ആഷസ് ടെസ്റ്റില്‍ ആശ്വാസജയം തേടിയിറങ്ങിയ ഇംഗ്ലണ്ട് പതറുന്നു. ഓസീസിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 326 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 155 റണ്‍സിനു പുറത്തായി. മൂന്നു വിക്കറ്റ് വീതമെടുത്ത റിയാന്‍ ഹാരിസ്, മിച്ചല്‍ ജോണ്‍സണ്‍, പീറ്റര്‍ സിഡില്‍ എന്നിവരാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. രണ്ടാമിന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെടുത്തിട്ടുണ്ട്. ഓസീസിന് ഇപ്പോള്‍ 243 റണ്‍സ് ലീഡുണ്ട്.