ബാലകൃഷ്ണപിള്ള കോണ്‍ഗ്രസ് യുഡിഎഫ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി

single-img
3 January 2014

udf_evarthaപാര്‍ട്ടിയുടെ എംഎല്‍എ ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം തിരിച്ചു നല്‍കുമെന്ന വാക്ക് മുഖ്യമന്ത്രി പാലിച്ചില്ലെന്നാരോപിച്ച് യുഡിഎഫ് യോഗത്തില്‍ നിന്നും കേരള കോണ്‍ഗ്രസ്-ബി ഇറങ്ങിപ്പോയി. പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള യോഗത്തിന് എത്തിയില്ല. ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായരാണ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് എത്തിയതും ഇറങ്ങിപ്പോയതും.

ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ഗണേഷിന് മന്ത്രിസ്ഥാനം നല്‍കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യോഗത്തില്‍ പറഞ്ഞു. എന്നാല്‍ ഈ വാദം തങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് കേരള കോണ്‍ഗ്രസ്-ബി യോഗം ബഹിഷ്‌കരിച്ചത്.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു ലോക്‌സഭ സീറ്റുകൂടി അധികം വേണമെന്ന് കേരള കോണ്‍ഗ്രസ്-എം യോഗത്തില്‍ ആവശ്യപ്പെട്ടു. എം നെ കൂടാതെ സിഎംപിയും ജനതാദള്‍ സെക്കുലറും ലോക്‌സഭ സീറ്റ് വേണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു.