ടി.പി കേസ്: വിചാരണയ്ക്ക് ഹൈക്കോടതി സമയം നീട്ടി

single-img
3 January 2014

TP chandrashekaran - 6ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഈ മാസം 31 വരെ സമയം നീട്ടി. നേരത്തെ ജനുവരി 22ന് കേസില്‍ വിധി പറയാനാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി തീരുമാനിച്ചിരുന്നത്. വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ചോദിച്ചിരുന്നു. സമയം നീട്ടി നല്‍കിയ സാഹചര്യത്തില്‍ കേസിന്റെ വിധി വീണ്ടും വൈകിയേക്കും. നേരത്തെ നവംബര്‍ 30-നകം കേസ് തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നുവെങ്കിലും പിന്നീട് ഒരു മാസം കൂടി സമയം നീട്ടി നല്‍കുകയായിരുന്നു.