ആസാമില്‍ സമയസൂചി ഇനി ഒരു മണിക്കൂര്‍ മുമ്പേ നടക്കും; ഇന്ത്യയ്ക്ക് രണ്ടാം ടൈം സോണ്‍

single-img
3 January 2014

Timeആസാമിലെ സമയമാപിനിള്‍ ഇനി മുതല്‍ ഒരു മണിക്കൂര്‍ മുമ്പേ നടക്കും. 66 വര്‍ഷങ്ങളായി ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം പിന്തുടര്‍ന്ന അസം പകല്‍ സമയം ലാഭിക്കുന്നതിനു വേണ്ടി 150 വര്‍ഷങ്ങല്‍ക്കു മുന്‍പ് അവതരിപ്പിച്ച സമയ പട്ടികയിലേക്ക് മാറിയതോടെയാണ് ഇന്ത്യയില്‍ രണ്ട് ടൈം സോണുകള്‍ നിലവില്‍ വന്നിരിക്കുന്നത്.

ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയമാണ് ഇന്ത്യയിലെങ്ങും പിന്‍തുടരുന്ന സമയരീതി. ഇതില്‍ നിന്നും ഒരു മണിക്കൂര്‍ മുന്നിലാകും അസമില്‍ ഇനി മുതല്‍ സമയത്തിന്റെ സഞ്ചാരം. ആസാമിന്റെ മുഖ്യ വരുമാന മാര്‍ഗ്ഗമായ തേയിലത്തോട്ടങ്ങളില്‍ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ഊര്‍ജസംരക്ഷണത്തിനും പകല്‍ സമയം ദീര്‍ഘിപ്പിച്ച് സമയ പട്ടിക ക്രമീകരിച്ചിട്ടുണ്‌ടെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് വ്യക്തമാക്കി.

അസം അടക്കമുള്ള വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി കൂടുതല്‍ പകല്‍ സമയം ലഭിക്കുന്നതാണ് ഈ സമയ മാറ്റത്തിന് കാരണം. സൂര്യന്‍ പുലര്‍ച്ചെ 5നു തന്നെ ഉദിക്കുന്നതിനാല്‍ സമയപ്പട്ടിക ക്രമീകരിക്കുന്നതു വഴി പകല്‍ സമയം കൂടുതല്‍ ലഭിക്കുകയും ജോലി സമയം കൂട്ടി ഉത്പാദനക്ഷമത വര്‍ധിക്കുകയും ചെയ്യാമെന്നുള്ളതാണ് ഇതിന്റെ ഉപയോഗം.

ഉത്തര്‍പ്രദേശ് സംസ്ഥാനത്തിലെ പ്രാദേശിക സമയം അടിസ്ഥാനമാക്കിയാണ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ടൈം സോണ്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര പ്രവര്‍ത്തകന്‍ ജാനു ബറുവയുടെ മനതൃത്വത്തില്‍ പ്രചരണങ്ങളും മറ്റും നടത്തുന്നുണ്ടായിരുന്നു. ഇന്ത്യയുടെ കിഴക്ക്-പടിഞ്ഞാറ് അതിര്‍ത്തികള്‍ തമ്മില്‍ രണ്ടു മണിക്കൂറിന്റെ വ്യത്യാസമുള്ളതിനാല്‍ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉത്പാദനക്ഷമതയില്‍ 25 വര്‍ഷങ്ങളായി പിന്നിലാണെന്നു വിദഗ്ദര്‍ പറയുന്നു.

എന്നാല്‍ അസമിന്റെ നീക്കത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.