സെറീന-ഷറപ്പോവ സെമിക്ക് കളമൊരുങ്ങി

single-img
3 January 2014

Serena-Williams-vs-Maria-Sharapova-Miami-Open-Final2ബ്രിസ്‌ബെയ്ന്‍ ഓപ്പണ്‍ സെമി ഫൈനലില്‍ സെറീന വില്യംസ്-മരിയ ഷറപ്പോവ പോരാട്ടം. ടൂര്‍ണമെന്റില്‍ മൂന്നാം സീഡായ ഷറപ്പോവ ക്വാര്‍ട്ടറില്‍ 2012ലെ ചാമ്പ്യന്‍ എസ്റ്റ്യോണിയയുടെ കിയ കനേപിയെ മൂന്നു സെറ്റുകള്‍ നീണ്ട മത്സരത്തില്‍ പരാജയപ്പെടുത്തി. സ്‌കോര്‍: 4-6, 6-3, 6-2.

നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ അമേരിക്കയുടെ സെറീന വില്യംസ് സ്ലോവാക്യയുടെ ഡിമിനിക സിബുല്‍കോവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു മറികടന്നു. സ്‌കോര്‍: 6-3, 6-2. ഓസ്‌ട്രേലിയന്‍ ഓപ്പണിനു മുന്നോടിയായി നടക്കുന്ന മത്സരമായതിനാല്‍ ഇരുവരുടെയും മികച്ച പ്രകടനം സെമിയില്‍ കാണാനാകും.