അന്റാര്‍ട്ടിക്കയില്‍ മഞ്ഞിലുറച്ചുമപായ കപ്പലിലെ യാത്രികരെ രക്ഷിച്ചു

single-img
3 January 2014

Shipഅറ്റാര്‍ട്ടിക്കയല്‍ മഞ്ഞിലുറച്ചുപോയ റഷ്യന്‍ ഗവേഷണ കപ്പലിലെ ശാസ്ത്രജ്ഞരും ജീവനക്കാരും ഉള്‍പ്പെടെ 52 പേരെയും ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി. ചൈനയുടെ ഐസ് ബ്രേക്കര്‍ കപ്പലായ സ്‌നോഡ്രാഗണിലെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ജീവനക്കാരെ രക്ഷിച്ച് ഓസ്‌ട്രേലിയയുടെ അറോറ ഓസ്ട്രാലിസ് എന്ന കപ്പലിലെത്തിച്ചു.

റഷ്യന്‍ ഗവേഷണ കപ്പലായ അക്കാഡെമിക് ഷൊക്കാല്‍സ്‌ക് കഴിഞ്ഞമാസം 24നു കടലിനുനടുവില്‍ മഞ്ഞിലുറച്ചുപോയത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ചൈനീസ് കപ്പലിന് മൂന്നു മീറ്റര്‍ ആഴമുള്ള മഞ്ഞുകട്ടകള്‍ ഭേദിക്കാനായില്ല. ഇതിനെ തുടര്‍ന്നാണ് രക്ഷാ പ്രാര്‍ത്തനത്തിന് ഹെലികോപ്ടര്‍ ഉപയോഗിച്ചത്.