രഞ്ജി ട്രോഫി; കേരളത്തിനു സമനില

single-img
3 January 2014

ranji 2രഞ്ജി ട്രോഫി ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ കേരളം ഹൈദരാബാദുമായി സമനിലയില്‍ പിരിഞ്ഞു. ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് നേടിയ കേരളം മൂന്നു പോയിന്റ് സ്വന്തമാക്കിയെങ്കിലും ക്വാര്‍ട്ടര്‍ കാണാതെയാണ് പുറത്തായത്. സ്‌കോര്‍: ഹൈദരാബാദ്: 201, 429. കേരളം 264, രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 146. അഞ്ചിന് 329 റണ്‍സ് എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്‌സ് അവസാന ദിനം പുനരാരംഭിച്ച ഹൈദരാബാദ് 429നു പുറത്തായി. ഹനുമ വിഹാരി (145), സയീദ് ഖാദ്രി (74), അമോല്‍ ഷിന്‍ഡെ (91), ആശിഷ് റെഡ്ഡി (50) എന്നിവര്‍ ഹൈദരാബാദിനുവേണ്ടി മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ കേരളത്തിനുവേണ്ടി നിഖിലേഷ് സുരേന്ദ്രനും (57), വി.എ. ജഗദീഷും (57*) അര്‍ധസെഞ്ചുറി നേടി.