പ്രധാനമന്ത്രി ഇന്നു കേരളത്തിൽ

single-img
3 January 2014

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഇന്ന് തലസ്ഥാനത്തെത്തും. തിരുവനന്തപുരത്തും കൊച്ചിയിലുമായി അഞ്ച് പൊതുപരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.വൈകുന്നേരം പ്രത്യേക വിമാനത്തില്‍ 7.25നു തിരുവനന്തപുരത്തെുന്ന പ്രധാനമന്ത്രി രാജ്ഭവനിലാണ് തങ്ങുക.നാളെ രാവിലെ 9.30നു രാജ്ഭവനില്‍ കേന്ദ്ര സര്‍വകലാശാലയുടെ തലസ്ഥാന കേന്ദ്രത്തിന്റെ ഉദ്ഘാടന ഫലകം അനാവരണം ചെയ്യും. 10നു കനകക്കുന്നില്‍ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെ സമ്പൂര്‍ണ ഇ സാക്ഷരതാ പദ്ധതി ഉദ്ഘാടനം ചെയ്യും. 11.15നു ടിസിഎസിന്റെ ആഗോള പരിശീലന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം ടെക്‌നോപാര്‍ക്കില്‍ നിര്‍വഹിക്കും. 12.25ന് എയര്‍ഫോഴ്‌സ് വിമാനമാര്‍ഗം കൊച്ചിയിലേക്കു പോകും.

വൈകുന്നേരം 4.15ന് പുതുവൈപ്പിനിലെ എല്‍.എന്‍.ജി ടെര്‍മിനല്‍ രാജ്യത്തിന് സമര്‍പ്പിക്കും. ഞായറാഴ്ച മറൈന്‍ഡ്രൈവില്‍ നടക്കുന്ന മാതൃഭൂമിയുടെ 90ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യും. എറണാകുളം സെന്‍റ് തെരേസാസ് കോളജില്‍ മുന്‍ഗവര്‍ണര്‍ എം.എം. ജേക്കബിനെ ആദരിക്കുന്ന ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും.