യു.ഡി.എഫ് മന്ത്രിസഭയുടെ പത്താം സമ്മേളനം പ്രതിപക്ഷബഹളത്തോടെ തുടങ്ങി

single-img
3 January 2014

Niyamasabha1സംസ്ഥാനത്ത് പതിമൂന്നാം നിയമസഭയുടെ പത്താം സമ്മേളനം തുടങ്ങി പ്രതിപക്ഷ ബഹളത്തോടെ ആരംഭിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭ ആരംഭിച്ചത്. പ്രസംഗത്തിനിടെ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും പ്രതിഷേധം രേഖപ്പെടുത്തി. സോളാര്‍ തട്ടിപ്പ്, പാചകവാതക വില വര്‍ധന എന്നീ വിഷയങ്ങളിലാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ സഭയിലെത്തിയത്.