ഭരണഘടന ഭേദഗതിക്ക് തയ്യാറെന്ന് മ്യാന്‍മര്‍ പ്രസിഡന്റ്

single-img
3 January 2014

AJ201204290033Mസൈന്യം തയാറാക്കിയ മ്യാന്‍മറിന്റെ ഭരണഘടന ഭേദഗതി ചെയ്യാന്‍ സന്നദ്ധമാണെന്നു പ്രസിഡന്റ് തെയിന്‍സീന്‍. നൊബേല്‍ പുരസ്‌കാര ജേത്രി ഓങ് സാന്‍ സ്യൂകിക്ക് നേതൃപദവിയിലേക്ക് മത്സരിക്കാന്‍ അവസരം നിഷേധിക്കുന്ന വ്യവസ്ഥകള്‍ നീക്കം ചെയ്യാനും ഒരുക്കമാണെന്ന് ടിവി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ആരെങ്കിലും പ്രസിഡന്റാവുന്നതു തടയുന്ന ഒരു നിയമവും പാടില്ലെന്നാണു തന്റെ അഭിപ്രായമെന്നു മുന്‍ സൈനിക ജനറലായ തെയിന്‍സീന്‍ പറഞ്ഞു.

സൈനിക ഭരണകാലത്ത് ഏറെക്കാലം സ്യൂ കി വീട്ടുതടങ്കലിലായിരുന്നു. തെരഞ്ഞെടുപ്പില്‍ തെയിന്‍സീന്‍ അധികാരത്തിലെത്തിയതിനെത്തുടര്‍ന്നാണു ജനാധിപത്യ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിത്തുടങ്ങിയത്.