മമതാബാനര്‍ജിയുടെ സാന്നിദ്ധ്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലീസ് മര്‍ദ്ദനം

single-img
3 January 2014

mamathaമമതാബാനര്‍ജിയുടെ മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലീസ് മര്‍ദ്ദനം. ഗുരുതരപരിക്കേറ്റ മൂന്ന് മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗവര്‍ണര്‍ എംകെ നാരായണനും മുഖ്യമന്ത്രി മമതാബാനര്‍ജിയും പങ്കെടുക്കുന്ന പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. മാധ്യമപ്രവര്‍ത്തകര്‍ സുരക്ഷാ അതിര്‍ത്തി ലംഘിച്ചതാണ് പോലീസിനെ പ്രകോപിപ്പിച്ചത്. പുറകില്‍ നിന്നവരുടെ ഉന്തിലും തള്ളിലും പോലീസ് നിശ്ചയിച്ച സുരക്ഷാ അതിര്‍ത്തി കടന്ന് മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ മുന്നിലേക്ക് വന്നു. പോലീസ് ഇവരെ പിന്നിലേക്ക് തള്ളിമാറ്റി. മാധ്യമപ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്തു. ഇതോടെയാണ് പോലീസ് ലാത്തിപ്രയോഗം നടത്തിയത്. മുഖ്യമന്ത്രി മമതാബാനര്‍ജി സംഭവസ്ഥലത്തുണ്ടായിട്ടും മര്‍ദ്ദനം തടഞ്ഞില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു.